കോൺഗ്രസ് പ്രവർത്തക സമിതി: അംഗങ്ങളുടെ കാര്യത്തിൽ ഉടൻ തീരുമാനം
Tuesday, March 7, 2023 2:28 PM IST
ന്യൂഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളെ ഉടൻ തീരുമാനിക്കുമെന്ന് എഐസിസി വൃത്തങ്ങൾ അറിയിച്ചു. ഹോളിക്ക് ശേഷം ചർച്ചകൾ ആരംഭിക്കുമെന്നാണ് സൂചന.
തെരഞ്ഞെടുപ്പ് ഒഴിവാക്കി പ്രവർത്തക സമിതിയിലേക്ക് അംഗങ്ങളെ നാമനിർദേശം ചെയ്യാൻ റായ്പുരിൽ നടന്ന പ്ലീനറി സമ്മേളനത്തിൽ തീരുമാനിച്ചിരുന്നു. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മൻമോഹൻ സിംഗ് എന്നിവരെ വർക്കിംഗ് കമ്മിറ്റിയിൽ സ്ഥിരാംഗങ്ങളാക്കാനും തീരുമാനിച്ചിരുന്നു.
അതേസമയം, പ്രവര്‍ത്തക സമിതിയിലേക്ക് ശശി തരൂര്‍ എത്തുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ഭൂരിപക്ഷം അംഗങ്ങൾക്കും അദ്ദേഹത്തെ പ്രവർത്തക സമിതി അംഗമാക്കുന്നതിൽ യോജിപ്പില്ലെന്നാണ് റിപ്പോർട്ട്.