സിംഗ് ഈസ് കിംഗ്, പ്രഭ്സിമ്രന് സെഞ്ചുറി; പഞ്ചാബിന് ജയം
Saturday, May 13, 2023 11:52 PM IST
ന്യൂഡൽഹി: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ പഞ്ചാബ് കിംഗ്സിനു ജയം. പ്രഭ്സിമ്രന്റെ സെഞ്ചുറി മികവിൽ പഞ്ചാബ് കിംഗ്സ് 31 റണ്‍സിന് ഡൽഹി ക്യാപിറ്റൽസിനെ തോൽപ്പിച്ചു. സ്കോർ: പഞ്ചാബ് 20 ഓവറിൽ 167/7. ഡൽഹി 20 ഓവറിൽ 136/8.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനായി പ്രഭ്സിമ്രൻ തകർത്തടിച്ചപ്പോൾ മറ്റാർക്കും പിന്തുണ നൽകാനായില്ല. 65 പന്തിൽ ആറ് സിക്സും 10 ഫോറും അടക്കം 103 റണ്‍സ് പ്രഭ്സിമ്രൻ നേടി. സാം കറൻ 20 റണ്‍സും റാസ 11 റണ്‍സുമെടുത്തു. മറ്റാർക്കും രണ്ടക്കം കാണാൻ കഴിഞ്ഞില്ല.
മറുപടി ബാറ്റിംഗിനിറങ്ങിയ ഡൽഹിക്കും കണക്കുകൾ പിഴച്ചു. ഡേവിഡ് വാർണർ ( 27 പന്തിൽ 54) ആണ് ഡൽഹിയുടെ ടോപ് സ്കോറർ. ഫിലിപ് സാൾട്ട് 21 റണ്‍സും അമൻ ഹക്കിം ഖാനും പ്രവീണ്‍ ദുബെയും 16 റണ്‍സ് വീതവും കുൽദീപ് യാദവ് 10 റണ്‍സുമെടുത്തു. മറ്റാരും രണ്ടക്കം കടന്നില്ല.
പഞ്ചാബിനായി ഹർപ്രീത് ബ്രാർ നാലു വിക്കറ്റ് വീഴ്ത്തി. തോൽവിയോടെ ഡൽഹി പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമായി.