കണ്ണൂരിൽ യുവാവിന് കുറക്കന്റെ കടിയേറ്റു; കാലിൽ ആഴത്തിൽ മുറിവ്
Sunday, July 2, 2023 11:01 PM IST
കണ്ണൂർ: പയ്യന്നൂരിൽ ബൈക്കിൽ യാത്ര ചെയ്ത യുവാവിന് കുറുക്കന്റെ കടിയേറ്റു. ഇന്ന് രാത്രി ഏഴിനായിരുന്നു സംഭവം. പെരളം സ്വദേശി കെ. രാജേഷിനെയാണ് കുറുക്കൻ ആക്രമിച്ചത്.
ഒറ്റയ്ക്ക് ബൈക്കിൽ യാത്ര ചെയ്ത രാജേഷിന്റെ കാലിലാണ് കുറുക്കന്റെ കടിയേറ്റത്. ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച രാജേഷിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.