നഴ്സറി കെട്ടിടത്തിന്റെ ഭാഗം തകര്‍ന്നു വീണു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
വെബ് ഡെസ്ക്
Thursday, October 5, 2023 7:40 PM IST
ചിറ്റാര്‍: പഴയ നഴ്സറി കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്ന് വീണു. സംഭവത്തില്‍ ആളപായമില്ല. പത്തനംതിട്ട ചിറ്റാറിലാണ് അപകടമുണ്ടായത്. കൊടുമുടി കോമളവിലാസം എല്‍ പി സ്കൂളിനോട് ചേര്‍ന്ന പഴയ കെട്ടിടമാണ് തകര്‍ന്നത്. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന നഴ്സറി ഇന്ന് രാവിലെ മറ്റൊരു മുറിയിലേക്ക് മാറ്റിയിരുന്നു. ഇതിനു പിന്നാലെ കെട്ടിടത്തിന്റെ ഭാഗം തകര്‍ന്ന് വീണത്.