തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ ആ​രോ​ഗ്യ​മേ​ഖ​ല​യെ​പ്പ​റ്റി പ​ഠി​ക്കാ​ൻ ഓ​സ്ട്രേ​ലി​യ​ൻ സം​ഘം തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി.

ഓ​സ്ട്രേ​ലി​യ​യി​ലെ നോ​ര്‍​ത്തേ​ണ്‍ ടെ​റി​ട്ട​റി ഡെ​പ്യൂ​ട്ടി ചീ​ഫ് മി​നി​സ്റ്റ​ര്‍ നി​ക്കോ​ള്‍ മാ​ന്‍​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​നെ സ​ന്ദ​ര്‍​ശി​ച്ചു.

കേ​ര​ള​ത്തി​ന്‍റെ ആ​രോ​ഗ്യ മേ​ഖ​ല​യെ​പ്പ​റ്റി അ​ടു​ത്ത​റി​യാ​നാ​ണ് സം​ഘം എ​ത്തി​യ​ത്. വ​ള​രെ മി​ക​ച്ച പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് കേ​ര​ളം ന​ട​ത്തു​ന്ന​തെ​ന്ന് സം​ഘം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ആ​രോ​ഗ്യ രം​ഗ​ത്ത് മ​ല​യാ​ളി​ക​ള്‍​ക്ക് ഓ​സ്ട്രേ​ലി​യ​യി​ല്‍ അ​വ​സ​രം സൃ​ഷ്ടി​ക്കു​ന്ന​തി​ന്‍റെ സാ​ധ്യ​ത​ക​ളും സം​ഘം വി​ല​യി​രു​ത്തി.

ആ​രോ​ഗ്യ ഗ​വേ​ഷ​ണ​ത്തി​ല്‍ സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കും. കേ​ര​ള​ത്തി​ലെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും നോ​ര്‍​ത്തേ​ണ്‍ ടെ​റി​ട്ട​റി​യി​ലെ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രു​മാ​യു​ള്ള എ​ക്സ്ചേ​ഞ്ച് പ്രോ​ഗ്രാം ആ​രം​ഭി​ക്കാ​നും ധാ​ര​ണ​യാ​യി.