തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ട​റി​യേ​റ്റി​ല്‍ ബോം​ബ് ഭീ​ഷ​ണി. ഇ​ന്ന് രാ​വി​ലെ 11ന് ​പോ​ലീ​സ് ആ​സ്ഥാ​ന​ത്തേ​യ്ക്കാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തി​യ​ത്. പൊഴിയൂർ കു​ള​ത്തൂ​ര്‍ ഭാ​ഗ​ത്തു​നി​ന്നു​മാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തി​യ​ത്.

ഉ​ച്ച​യ്ക്കു മു​ന്‍​പ് സെ​ക്ര​ട്ട​റി​യേ​റ്റി​ല്‍ ബോം​ബ് വ​യ്ക്കു​മെ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി. ഇ​തേ​തു​ട​ര്‍​ന്നു ബോം​ബ് സ്‌​ക്വാ​ഡ് സെ​ക്ര​ട്ട​റി​യേ​റ്റി​നു സ​മീ​പ​ത്തും സെ​ക്ര​ട്ട​റി​യേ​റ്റി​നു​ള്ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​ണ്.

ക​ഴി​ഞ്ഞ ആ​ഴ്ച മു​ഖ്യ​മ​ന്ത്രി​ക്കും ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തി​യി​രു​ന്നു. പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഒ​രു കു​ട്ടി​യാ​ണാ​ണെ​ന്ന് വ്യ​ക്ത​മാ​യി​രു​ന്നു.