നഷ്ടപരിഹാരം നൽകിയില്ല; കോവളം ബൈപാസ് ഉപരോധിച്ച് മത്സ്യതൊഴിലാളികൾ
Wednesday, November 15, 2023 12:34 PM IST
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട് തൊഴിൽ നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാരം നൽകിയില്ലെന്ന് ആരോപിച്ച് റോഡ് ഉപരോധിച്ച് വിഴിഞ്ഞം വടക്ക് ഭാഗം മത്സ്യതൊഴിലാളികൾ.
കോവളം ബൈപാസ് റോഡാണ് തൊഴിലാളികൾ ഉപരോധിക്കുന്നത്. വലിയ ഗതാഗതകുരുക്കാണ് സ്ഥലത്ത് അനുഭവപ്പെടുന്നത്.
പദ്ധതിയുമായി ബന്ധപ്പെട്ട് ജീവനോപാധി നഷ്ടമായ കട്ടമര തൊഴിലാളികൾക്കുളള നഷ്ട പരിഹാര തുക വിതരണം ചെയ്ത സ്ഥലത്താണ് ആദ്യം പ്രതിഷേധമുണ്ടായത്. നഷ്ട പരിഹാരത്തിൽ നിന്നും വടക്ക് ഭാഗത്തെ മത്സ്യ തൊഴിലാളികളെ ഒഴിവാക്കിയെന്നാണ് ആക്ഷേപം.
കട്ടമര തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരം ചെയ്യുന്ന വേദിക്ക് പുറത്ത് വിഴിഞ്ഞം തെക്കും ഭാഗം ജമാഅത് ആണ് പ്രതിഷേധിച്ചത്. ആനുകൂല്യങ്ങൾ നൽകുമെന്ന് പറഞ്ഞ് പറ്റിക്കുകയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.