മും​ബൈ: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രെ​യു​ള്ള ട്വ​ന്‍റി-20 പ​ര​ന്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. സൂ​ര്യ​കു​മാ​ർ യാ​ദ​വാ​ണ് നാ​യ​ക​ൻ. ആ​ദ്യ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളി​ൽ ഋ​തു​രാ​ജ് ഗെ​യ്ക്‌വാ​ദാ​ണ് ഉ​പ​നാ​യ​ക​ൻ. അ​വ​സാ​ന ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ൽ ശ്രേ​യ​സ് അ​യ്യ​ർ ഉ​പ​നാ​യ​ക​ന്‍റെ വേ​ഷ​ത്തി​ലെ​ത്തും.

അ​തേ​സ​മ​യം മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണ്‍ ടീ​മി​ൽ ഇ​ടം പി​ടി​ച്ചി​ല്ല. വി.​വി.​എ​സ്. ല​ക്ഷ്മ​ണാ​യി​രി​ക്കും ടീ​മി​ന്‍റെ മു​ഖ്യ പ​രി​ശീ​ല​ക​ൻ.

അ​ഞ്ച് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​ന്പ​ര വ്യാ​ഴാ​ഴ്ച വി​ശാ​ഖ​പ​ട്ട​ണ​ത്താ​ണ് ആ​രം​ഭി​ക്കു​ന്ന​ത്. പ​ര​ന്പ​ര​യി​ലെ ര​ണ്ടാ​മ​ത്തെ മ​ത്സ​രം തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് ന​ട​ക്കു​ക. ഡി​സം​ബ​ർ മൂ​ന്നി​ന് ബം​ഗ​ളൂ​രു​വി​ലാ​ണ് അ​വ​സാ​ന മ​ത്സ​രം.

ടീം ​ഇ​ന്ത്യ: സൂ​ര്യ​കു​മാ​ർ യാ​ദ​വ് (ക്യാ​പ്റ്റ​ൻ), ഋ​തു​രാ​ജ് ഗെ​യ്ക്‌വാ​ദ് (വൈ​സ് ക്യാ​പ്റ്റ​ൻ), ഇ​ഷാ​ൻ കി​ഷ​ൻ, യ​ശ്വ​സി ജ​യ്സ്‌വാ​ൾ, തി​ല​ക് വ​ർ​മ, റി​ങ്കു സിം​ഗ്, ജി​തേ​ഷ് ശ​ർ​മ (വി​ക്ക​റ്റ് കി​പ്പ​ർ), വി​ഷിം​ഗ്ട​ണ്‍ സു​ന്ദ​ർ, അ​ക്സ​ർ പ​ട്ടേ​ൽ, ശി​വം ദും​ബെ, ര​വി ബി​ഷ്ണോ​യി, അ​ർ​ദീ​പ് സിം​ഗ്, പ്ര​സി​ദ് കൃ​ഷ്ണ, അ​വേ​ഷ് ഖാ​ൻ, മു​കേ​ഷ് കു​മാ​ർ.