താനെയിൽ യുവാവിന്റെ മൃതദേഹം കല്ലിൽ കെട്ടി താഴ്ത്തിയ നിലയിൽ കിണറ്റിൽ നിന്ന് കണ്ടെത്തി
Sunday, January 28, 2024 3:04 AM IST
മുംബൈ: മഹാരാഷ്ട്രയിൽ കാണാതായ യുവാവിന്റെ മൃതദേഹം കല്ലിൽ കെട്ടിതാഴ്ത്തിയ നിലയിൽ കിണറ്റിൽ നിന്നും കണ്ടെടുത്തു.
താനെ ജില്ലയിലെ ഡോംബിവാലി ഈസ്റ്റ് ഏരിയയിലെ ദാവ്ഡി ഗ്രാമത്തിലെ കിണറ്റിൽ നിന്നും 32കാരനായ ചന്ദ്രപ്രകാശ് സുരേഷ്ചന്ദ്ര ലോബൻഷിയുടെ മൃതദേഹമാണ് കണ്ടെടുത്തത്.
മൃതദേഹത്തിന്റെ മുതുകിലും കഴുത്തിലും മൂർച്ചയുള്ള ആയുധങ്ങൾ കൊണ്ട് മുറിവേറ്റ നിലയിലായിരുന്നു. കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും അന്വേഷണം ആരംഭിച്ചുവെന്നും പോലീസ് അറിയിച്ചു.