തലശേരി-മാഹി ബൈപ്പാസിലെ പാലത്തിന് മുകളില്‍നിന്ന് വീണ് അപകടം; പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു
Tuesday, March 12, 2024 9:34 AM IST
കണ്ണൂര്‍: തിങ്കളാഴ്ച ഉദ്ഘാടനം കഴിഞ്ഞ തലേശരി-മാഹി ബൈപ്പാസിലെ പാലത്തിന് മുകളില്‍നിന്ന് വീണ് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു. തോട്ടുമ്മല്‍ സഹകരണ ബാങ്കിന് സമീപം ജന്നത്ത് വീട്ടില്‍ മുഹമ്മദ് നിദാല്‍ (18) ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി നിട്ടൂര്‍ ബാലം ഭാഗത്താണ് അപകടം. കൂട്ടുകാര്‍ക്കൊപ്പം പാലം സന്ദര്‍ശിക്കാനെത്തിയതാണ് നിദാല്‍. പാലങ്ങള്‍ക്കിടയിലെ വിടവ് ചാടിക്കടക്കാന്‍ ശ്രമിക്കുമ്പോള്‍ താഴേക്ക് വീഴുകയായിരുന്നു.
ഉടനെ നാട്ടുകാര്‍ ചേര്‍ന്ന് തലശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സെന്റ് ജോസഫ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ് നിദാല്‍.