തെരഞ്ഞെടുപ്പ് ഡ്യൂട്ടികഴിഞ്ഞ് മടങ്ങിയവരുടെ ബസ് അപകടത്തില്‍പ്പെട്ടു; 21 പേര്‍ക്ക് പരിക്ക്
Saturday, April 20, 2024 11:26 AM IST
ഭോപ്പാല്‍: മധ്യപ്രദേശ് ബേതുല്‍ ജില്ലയില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ 21പേര്‍ക്ക് പരിക്ക്. അഞ്ച് പോലീസുകാരും ഹോം ഗാര്‍ഡുകളും സൈനികരുമടക്കം 40 പേരുമായി സഞ്ചരിച്ച ബസ് ആണ് അപകടത്തില്‍പ്പെട്ടത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സംഭവം.
എട്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ബേതുളിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റവരെ ഷാപൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പുലര്‍ച്ചെ നാലിന് ഭോപ്പാല്‍-ബേതുല്‍ ഹൈവേയില്‍ ബരേത്ത ഘട്ടിന് സമീപമാണ് അപകടമുണ്ടായത്. ചിന്ദ്വാരയിലെ തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് രാജ്ഗഡിലേക്ക് പോകുമ്പോഴായിരുന്നു അപകടം.