കു​വൈ​ത്ത് ദു​ര​ന്തം; സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു
കു​വൈ​ത്ത് ദു​ര​ന്തം; സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു
Thursday, June 13, 2024 6:20 AM IST
കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ നി​ര​വ​ധി​പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ കു​വൈ​ത്ത് സ​ർ​ക്കാ​ർ ന​ട​പ​ടി ആ​രം​ഭി​ച്ചു. സ​ർ​ക്ക​ർ ഏ​ജ​ൻ​സി​ക​ൾ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം പ​രി​ക്കേ​റ്റ​വ​രു​ടെ ആ​രോ​ഗ്യ​നി​ല​യി​ൽ ആ​ശ​ങ്ക​വേ​ണ്ടെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പ​രി​ക്കേ​റ്റ ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത് അ​ഞ്ച് ആ​ശു​പ​ത്രി​ക​ളി​ലാ​യാ​ണ്. ഇ​വ​രി​ൽ പ​ല​രും കു​ടും​ബ​വു​മാ​യി സം​സാ​രി​ച്ചെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ഴി​വ​തും വേ​ഗം ഇ​ന്ത്യ​യി​ലെ​ത്തി​ക്കു​മെ​ന്ന് വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി കീ​ർ​ത്തി വ​ർ​ധ​ൻ സിം​ഗ് വ്യ​ക്ത​മാ​ക്കി. എ​യ​ർ ഫോ​ഴ്സ് വി​മാ​ന​മ​ട​ക്കു​ള്ള സ​ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഡി​എ​ൻ​എ പ​രി​ശോ​ധ​ന ന​ട​ത്തി ഫ​ല​മ​റി​യേ​ണ്ട​തി​നാ​ൽ ചെ​റി​യ കാ​ല​താ​മ​സം ഉ​ണ്ടാ​യേ​ക്കാമെന്നും അദ്ദേഹം അറിയിച്ചു.

കു​വൈ​ത്തി​ല്‍ തൊ​ഴി​ലാ​ളി ക്യാ​മ്പി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 49 പേ​രാ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ 21 ഇ​ന്ത്യ​ക്കാ​ർ മ​രി​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ചു. മ​രി​ച്ച​വ​രി​ൽ ഒ​ന്പ​ത് മ​ല​യാ​ളി​ക​ളെ തി​രി​ച്ച​റി​ഞ്ഞു.

പ​ന്ത​ളം സ്വ​ദേ​ശി ആ​കാ​ശ് എ​സ്.​നാ​യ​ർ (23), കൊ​ല്ലം പൂ​യ​പ്പ​ള്ളി സ്വ​ദേ​ശി ഉ​മ​റു​ദ്ദീ​ൻ ഷ​മീ​ർ (33), കാ​സ​ർ​ഗോ​ഡ് ചെ​ർ​ക്ക​ള സ്വ​ദേ​ശി ര​ഞ്ജി​ത് കു​ണ്ട​ടു​ക്കം(34), പ​ത്ത​നം​തി​ട്ട വാ​ഴ​മു​ട്ടം സ്വ​ദേ​ശി പി.​വി.​മു​ര​ളീ​ധ​ര​ൻ(54), കോ​ട്ട​യം പാ​മ്പാ​ടി സ്വ​ദേ​ശി സ്റ്റെ​ഫി​ൻ ഏ​ബ്ര​ഹാം സാ​ബു (29), കേ​ളു പെ​ൻ​മ​ലേ​രി(51), കൊ​ല്ലം സ്വ​ദേ​ശി ലൂ​ക്കോ​സ്(48), കോ​ന്നി അ​ട്ട​ച്ചാ​ക്ക​ൽ സ​ജു വ​ർ​ഗീ​സ് (56), കാ​സ​ർ​ഗോ​ഡ് തൃ​ക്ക​രി​പ്പൂ​ർ സ്വ​ദേ​ശി പി.​കു​ഞ്ഞി​ക്കേ​ളു(58) ‌എ​ന്നി​വ​രെ​യാ​ണ് തി​രി​ച്ച​റി​ഞ്ഞ​ത്.

മ​ല​യാ​ളി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ർ താ​മ​സി​ച്ച ഫ്ലാ​റ്റി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ നാ​ല​ര​യോ​ടെ​യാ​യി​രു​ന്നു തീ​പി​ട​ത്ത​മു​ണ്ടാ‌​യ​ത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<