യൂറോ കപ്പ് : യുക്രെയ്നെ തകര്‍ത്ത് റൊമാനിയ
Monday, June 17, 2024 8:40 PM IST
മ്യൂണിച്ച്: യുവേഫ യൂറോ കപ്പില്‍ റൊമാനിയയ്ക്ക് ഗംഭീര വിജയം. മ്യൂണിച്ചിലെ അലയന്‍സ് അരീനയില്‍ നടന്ന മത്സരത്തില്‍ യുക്രെയ്നെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തു.
നികൊളാ സ്റ്റാന്‍സ്യു,റസ്വാന്‍ മരിന്,ഡെന്നീസ് ഡ്രാഗസ് എന്നിവരാണ് റൊമാനിയയ്ക്ക് വേണ്ടി ഗോളുകള്‍ നേടിയത്. സ്റ്റാന്സ്യുവാണ് മത്സരത്തിലെ ആദ്യ ഗോള്‍ നേടിയത്.29-ാം മിനിറ്റിലാണ് താരം ഗോള്‍ നേടിയത്.
മരിന് 53-ാം മിനിറ്റില്‍ രണ്ടാം ഗോള്‍ നേടി. 57-ാം മിനിറ്റിലാണ് ഡ്രാഗസ് ഗോള്‍ സ്കോര്‍ ചെയ്തത്.
വിജയത്തോടെ റൊമാനിയ ഗ്രൂപ്പ് ഇ യില്‍ ഒന്നാമതെത്തി. ബെല്‍ജിയത്തിനെതിരെയാണ് റൊമാനിയയുടെ അടുത്ത മത്സരം.