സിനിമ ഷൂട്ടിനിടെ വാഹനാപകടം; എംവിഡി കേസെടുത്തു
Sunday, July 28, 2024 5:55 PM IST
കൊച്ചി: സിനിമ ഷൂട്ടിനിടെ ഉണ്ടായ വാഹനാപകടത്തിൽ മോട്ടോർ വാഹന വകുപ്പ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തെ പരിശോധനയ്ക്ക് നിയമിച്ചു. അനുമതിയില്ലാതെയാണ് സിനിമാ പ്രവർത്തകർ ചിത്രീകരണം നടത്തിയതെന്ന് ആർടിഒ അറിയിച്ചു.
എഫ്ഐആറിന്റെ അടിസ്ഥാനത്തിലും തുടർ നടപടിയുണ്ടാകുമെന്ന് ആർടിഒ വ്യക്തമാക്കി. എറണാകുളം സെൻട്രൽ പോലീസ് സിനിമാ പ്രവർത്തകർക്കെതിരെ നേരത്തെ കേസെടുത്തിരുന്നു.
കൊച്ചി എംജി റോഡിൽ പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അപകടം. ബ്രൊമാൻസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്.