പിണറായിക്ക് അജിത്തിനെയും സുജിത്തിനെയും ഭയം: ഷാഫി പറമ്പിൽ
Wednesday, September 4, 2024 8:23 PM IST
തിരുവനന്തപുരം: ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ലെന്ന് പറഞ്ഞ പിണറായിക്ക് അജിത്തിനെയും സുജിത്തിനെയും ഭയമാണെന്ന് ഷാഫി പറമ്പിൽ എംപി. ഓരോ മണിക്കൂറിലും വെളിപ്പെടുത്തലുകൾ പുറത്തുവരുന്നു.
സ്വർണവും സംഘപരിവാറും കാരണമാണ് മുഖ്യമന്ത്രി ആരോപണവിധേയരെ സംരക്ഷിക്കുന്നത്. ബിജെപി അക്കൗണ്ട് തുറന്ന ക്രെഡിറ്റ് സുരേഷ് ഗോപിക്കല്ല പിണറായിക്കാണ്.
ഇ.പിക്ക് നൽകാത്ത സംരക്ഷണം അജിത് കുമാറിന് നൽകുന്നതെന്തിനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. പോലീസിലെ കൊടി സുനിമാരാണ് അജിത്കുമാറിനെപ്പോലെയുള്ളവരെന്ന് ഷാഫി പറഞ്ഞു.
അജിത് കുമാറിനെയും സുജിത് ദാസിനെയും മുഖ്യമന്ത്രി സംരക്ഷിക്കുന്നു. അരമന രഹസ്യങ്ങൾ പുറത്ത് പറയും എന്ന ഭീഷണിയിലാകും ഇതെന്നും അദ്ദേഹം വിമർശിച്ചു.