റഷ്യ 49 യുക്രെനിയൻ തടവുകാരെ തിരിച്ചയച്ചതായി സെലെൻസ്കി
Saturday, September 14, 2024 1:20 AM IST
കീവ്: റഷ്യയിൽ നിന്ന് 49 യുക്രെനിയൻ യുദ്ധത്തടവുകാരെ തിരിച്ചയച്ചതായി യുക്രെനിയൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി.
അതേസമയം റഷ്യയുമായുള്ള കൈമാറ്റത്തിന്റെ ഭാഗമാണോ ഇത് എന്ന് സെലെൻസ്കി വ്യക്തമാക്കിയില്ല. എന്നാൽ റഷ്യൻ യുദ്ധത്തടവുകാരെ അതിർത്തിക്കടുത്തുള്ള ബസിൽ കയറ്റുന്നത് മാധ്യമപ്രവർത്തകർ കണ്ടിരുന്നു.
മടങ്ങിയെത്തിയവരിൽ സാധാരണക്കാരും ഉണ്ടെന്ന് സെലെൻസ്കി പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥരും സൈനികരും മടങ്ങിയെത്തുന്ന സംഘത്തിൽ ഉണ്ടെന്ന് സെലൻസ്കി വ്യക്തമാക്കി.