മലപ്പുറത്ത് കുറുക്കന്റെ കടിയേറ്റ് മൂന്ന് പേർക്ക് പരിക്ക്
Sunday, March 9, 2025 12:11 PM IST
മലപ്പുറം: പെരിന്തൽമണ്ണ തിരൂർക്കാടില്‍ കുറുക്കന് ആക്രമണത്തില്‍ മൂന്ന് പേർക്ക് പരിക്ക്. തിരൂർക്കാട് സ്വദേശിനികളായ കാളി(55), ദേവകി (65), അരിപ്ര സ്വദേശി മജീദ്(58) എന്നിവർക്കാണ് കുറുക്കന്റെ കടിയേറ്റത്.
ശനിയാഴ്ചയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ കാളിയെ മഞ്ചേരി മെഡിക്കൽ കോളജിൽ നിന്നും വിദഗ്ദ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.