കേ​പ്ട​ണ്‍: നി​രോ​ധി​ത ഉ​ത്തേ​ജ​ക മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച​തി​ന് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ താ​ര​വും ഇ​ന്ത്യ​ൻ പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സ് താ​ര​വു​മാ​യ ക​ഗീ​സോ റ​ബാ​ഡ​യെ താ​ത്കാ​ലി​ക​മാ​യി ക്രി​ക്ക​റ്റി​ൽ നി​ന്ന് വി​ല​ക്കി. റ​ബാ​ഡ ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ഗു​ജ​റാ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രി​ക്കെ ഏ​പ്രി​ല്‍ മൂ​ന്നി​ന് റ​ബാ​ഡ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലേ​ക്ക് മ​ട​ങ്ങി​യി​രു​ന്നു. വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ണ് താ​ര​ത്തി​ന്‍റെ മ​ട​ക്ക​ത്തി​നു കാ​ര​ണ​മെ​ന്നാ​യി​രു​ന്നു ഗു​ജ​റാ​ത്ത് ടീം ​മാ​നേ​ജ്മെ​ന്‍റ് ന​ല്‍​കി​യ വി​ശ​ദീ​ക​ര​ണം. സൗ​ത്ത് ആ​ഫ്രി​ക്ക​ൻ ട്വ​ന്‍റി 20 ലീ​ഗി​നി​ടെ​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.

ലീ​ഗി​ല്‍ മും​ബൈ ഇ​ന്ത്യ​ൻ​സി​ന്‍റെ കീ​ഴി​ലു​ള്ള എം​ഐ കേ​പ്ടൗ​ണി​ന്‍റെ താ​ര​മാ​ണ് റ​ബാ​ഡ. പ്ര​ക​ട​ന​ത്തെ ഉ​ത്തേ​ജി​പ്പി​ക്കു​ന്ന മ​രു​ന്ന​ല്ല റ​ബാ​ഡ ഉ​പ​യോ​ഗി​ച്ച​തെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി.