പാക്കിസ്ഥാനുള്ളത് വെറും ആറ് ലക്ഷം സൈനികർ; യുദ്ധം നടത്തിയാലും രക്ഷിക്കാനാകില്ലെന്ന് ചർച്ചക്കിടെ പാക് മുൻ സൈനികൻ
Saturday, May 10, 2025 4:26 PM IST
ന്യൂഡൽഹി: ഇന്ത്യയ്ക്ക് 16 ലക്ഷം സൈനികരുള്ളപ്പോൾ പാക്കിസ്ഥാന് വെറും ആറ് ലക്ഷം സൈനികർ മാത്രമാണുള്ളതെന്ന് പാക് മുൻ എയർ മാർഷൽ മസൂദ് അക്തർ. ഡോൺ ടിവി നടത്തിയ ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഇന്ത്യയ്ക്ക് 16 ലക്ഷം സൈനികരുള്ളപ്പോൾ നമ്മുടേത് വെറും ആറ് ലക്ഷം മാത്രമാണ്. എത്ര യുദ്ധം നടത്തിയാലും നമ്മളെ രക്ഷിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്ഥിതി കൂടുതൽ വഷളമായിക്കൊണ്ടിരിക്കുകയാണ്. സ്ഥിതിഗതികൾ ആശങ്കാജനകമാണ്. അതിന് ഞങ്ങൾക്ക് ഉത്തരമില്ല. അമേരിക്ക സമ്മർദ്ദം ചെലുത്തുന്നതുവരെ സംഘർഷം ലഘൂകരിക്കാൻ കഴിയില്ല.
നാല് തവണ, ഇന്ത്യ വൻതോതിലുള്ള ആക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ടിരുന്നു. സ്ഥിതി കൂടുതൽ വഷളമാകുമെന്നല്ലാതെ നമ്മൾ എന്തുചെയ്യണമെന്ന് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. മസൂദ് അക്തർ ഇക്കാര്യം പറയുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചു.