ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര തീയതിയിൽ മാറ്റം; ആക്സിയം -4 ദൗത്യം ജൂൺ എട്ടിന്
Thursday, May 15, 2025 5:54 AM IST
ന്യൂഡൽഹി: ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്രയുടെ തീയതിയിൽ മാറ്റം. ആക്സിയം -4 ദൗത്യം ജൂൺ എട്ടിന് നടക്കും.
ജൂൺ എട്ടിന് വൈകിട്ട് 6.41 ന് കെന്നഡി സ്പേസ് സെന്ററിൽനിന്നാണ് വിക്ഷേപണം നടക്കുന്നത്.
ഫാൽക്കൺ-9 റോക്കറ്റിൽ ഡ്രാഗൺ പേടകത്തിലാകും ആക്സിയം-4 സംഘം പോകുക. മെയ് 29 ന് ആയിരുന്നു നേരത്തെ ദൗത്യം തീരുമാനിച്ചിരുന്നത്.