മ​ല​പ്പു​റം: മ​ദ്യ​വും ക​ഞ്ചാ​വും ന​ൽ​കി വി​ദ്യാ​ർ​ഥി​ക​ളെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ ബാ​ർ​ബ​ർ ഷോ​പ്പ് ഉ​ട​മ പി​ടി​യി​ൽ. താ​നാ​ളൂ​ർ ചാ​ക്കും​കാ​ട്ടി​ൽ വീ​ട്ടി​ൽ അ​ഹ​മ്മ​ദ് ക​ബീ​റി​നെ​യാ​ണ് (36) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തത്. ‌‌

താ​നാ​ളൂ​ർ ബ്യൂ​ട്ടി ഹെ​യ​ർ സ​ലൂ​ൺ എ​ന്ന ബാ​ർ​ബ​ർ ഷോ​പ്പി​ൽ വെ​ച്ചാ​ണ് ഇ​യാ​ൾ കു​ട്ടി​ക​ളെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യി​രു​ന്ന​ത്. ക​ബീ​ർ കാ​റും മോ​ട്ടോ​ർ സൈ​ക്കി​ളും ഓ​ടി​ക്കാ​ൻ ന​ൽ​കി കു​ട്ടി​ക​ളു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച ശേ​ഷം ക​ഞ്ചാ​വും മ​ദ്യ​വും ന​ൽ​കി കു​ട്ടി​ക​ളെ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു.

നാ​ല് കു​ട്ടി​ക​ളു​ടെ പ​രാ​തി​യി​ൽ പ്ര​തി​യെ പോ​ക്സോ ചു​മ​ത്തി​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.