അഭിഭാഷകയും മക്കളും ജീവനൊടുക്കിയ കേസ്; പ്രതിയുടെ ശബ്ദ പരിശോധന നടത്തി
Friday, May 16, 2025 7:30 PM IST
കോട്ടയം: അഭിഭാഷകയും മക്കളും ആറ്റില്‍ചാടി ജീവനൊടുക്കിയ കേസിലെ പ്രതിയുടെ ശബ്ദ പരിശോധന നടത്തി. അയര്‍ക്കുന്നം തൊണ്ണംമാവുങ്കല്‍ ജോസഫിന്റെ ശബ്ദ പരിശോധനയാണ് അന്വേഷണ സംഘം നടത്തിയത്.
ജോസഫിന്റെ ഫോണില്‍ നിന്ന് ലഭിച്ച ചില ശബ്ദസന്ദേശങ്ങളില് വ്യക്തത വരുത്താനാണ് തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ പരിശോധന നടത്തിയത്. ഒരു വയസുള്ള നോറയേയും നാലു വയസുകാരി നേഹയേയും കൂട്ടി ജിസ്മോള്‍ മീനച്ചിലാറ്റില്‍ ചാടി ജീവനൊടുക്കുകയായിരുന്നു.
ജിസ്മോളുടെ ഭര്‍ത്താവ് ജിമ്മ, മാതാവ്, യുകെയില്‍ നഴ്സായ സഹോദരി എന്നിവരും കേസില്‍ പ്രതികളാണ്. റിമാന്‍ഡില്‍ കഴിയുന്ന ജോസഫിന്റെയും ജിമ്മിയുടെയുടെയും ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു.