അനാരോഗ്യം; മുഖ്യമന്ത്രിയുടെ പൊതു പരിപാടികൾ റദ്ദാക്കി
Friday, May 16, 2025 8:07 PM IST
തിരുവനന്തപുരം: അനാരോഗ്യത്തെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമുള്ള എല്ലാ പൊതു പരിപാടികളും റദ്ദാക്കി.
വൈകുന്നേരം നാലിന് മാനവീയം വീഥിയിൽ നഗരത്തിലെ സ്മാർട്ട് റോഡുകളുടെ ഉദ്ഘാടന ചടങ്ങിന് മുഖ്യമന്ത്രി എത്തിയിരുന്നില്ല. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ മന്ത്രി വി.ശിവൻകുട്ടിയാണ് റോഡുകൾ ഉദ്ഘാടനം ചെയ്തത്.
വൈകുന്നേരം അഞ്ചിന് സർവോദയ സ്കൂൾ ഓഡിറ്റോറിയത്തിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളെ അഭിസംബോധന ചെയ്യുന്ന ചടങ്ങിൽ മുഖ്യമന്ത്രി എത്തിച്ചേരുമെന്ന് അറിയിപ്പു ലഭിച്ചിരുന്നു. എന്നാൽ ഇവിടെയും എത്തിയില്ല.