കോഴിക്കോട്ടെ തീപിടിത്തം; ചീഫ് സെക്രട്ടറി റിപ്പോർട്ട് തേടി
Sunday, May 18, 2025 10:33 PM IST
കോഴിക്കോട് : പുതിയ ബസ്സ്റ്റാൻഡിനു സമീപത്തെ തീപിടിത്തത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർക്ക് ചീഫ് സെക്രട്ടറി നിർദേശം നൽകി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാരമാണ് അന്വേഷണം.
രണ്ട് ദിവസത്തിനുള്ളിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് ജില്ലാ കളക്ടർക്ക് ചീഫ് സെക്രട്ടറി നൽകിയ നിർദേശം. ഞായറാഴ്ച വൈകുന്നേരം അഞ്ചിനാണ് പുതിയ ബസ്സ്റ്റാൻഡിനു സമീപത്തെ വസ്ത്രവ്യാപാരശാലയിൽ തീപിടിത്തമുണ്ടായത്.
തീയണയ്ക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. ടെക്സ്റ്റൈൽസ് ഗോഡൗൺ പൂർണമായും കത്തി നശിച്ചു. കൂടുതൽ ഇടങ്ങളിലേക്ക് തീ പടരുന്നത് തടയാനുള്ള ശ്രമമാണ് ഇപ്പോൾ നടത്തുന്നത്.