അൻവറിനെ യുഡിഎഫിന്റെ ഭാഗമാക്കും; പ്രഖ്യാപനം ഉടൻ: വി.ഡി.സതീശൻ
Monday, May 26, 2025 8:24 PM IST
കൊച്ചി: പി.വി.അൻവറിനെ യുഡിഎഫിന്റെ ഭാഗമാക്കുമെന്നും പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വൻ ഭൂരിപക്ഷത്തിൽ വിജയിക്കും. സംസ്ഥാനത്തെ നേതാക്കൾ ഏകകണ്ഠമായാണ് ഷൗക്കത്തിന്റെ പേര് നിർദേശിച്ചത്.
തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ചൊവ്വാഴ്ച മുതൽ തുടങ്ങും. ഇന്നലെ ഞായറാഴ്ച ആയതിനാലാണ് സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ വൈകിയത്. കോൺഗ്രസ് അധ്യക്ഷൻ ഡൽഹിയിൽ എത്തേണ്ട താമസം ഉണ്ടായിരുന്നു. അദ്ദേഹം ഒപ്പിട്ടാൽ മാത്രമേ തീരുമാനം പുറത്തിറക്കാൻ സാധിക്കുകയുള്ളൂ.
ഇതിനെക്കാൾ വേഗത്തിൽ ആരാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. അൻവർ യുഡിഎഫിന്റെ ഭാഗമാകും. മുന്നണി പ്രവേശം അടുത്തദിവസം താൻ പ്രഖ്യാപിക്കുമെന്നും സതീശൻ പറഞ്ഞു.