നടൻ ഉണ്ണി മുകുന്ദൻ മർദിച്ചെന്ന് പരാതി; മാനേജരുടെ മൊഴിയെടുത്തു
Monday, May 26, 2025 11:29 PM IST
തിരുവനന്തപുരം: നടൻ ഉണ്ണി മുകുന്ദൻ മർദിച്ചെന്ന പരാതിയിൽ പോലീസ് മാനേജരുടെ മൊഴിയെടുത്തു. മറ്റൊരു നടന്റെ ചിത്രത്തെ പ്രശംസിച്ച് എഫ്ബി പോസ്റ്റിട്ടതിനാണ് ഇയാൾ തന്നെ മര്‍ദിച്ചതെന്ന് പരാതിയിൽ പറയുന്നു.
നിലവിൽ കേസ് എടുത്തിട്ടില്ലെന്നും മാനേജരുടെ മൊഴി പരിശോധിച്ചതിനുശേഷം തുടർനടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. കൊച്ചിയിലെ ഫ്ലാറ്റിൽ വെച്ചാണ് മര്‍ദിച്ചതെന്നും പരാതിയിലുണ്ട്.
ആശുപത്രിയിൽ ചികിത്സ തേടിയതിന് ശേഷമാണ് മാനേജർ പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയത്. വിശദമായി മൊഴിയെടുത്ത് പരാതിയിൽ വ്യക്തത തേടുകയാണ് പോലീസ്.