നിലമ്പൂരിൽ മത്സരിക്കുമെന്ന് ഹിന്ദു മഹാസഭ
Tuesday, May 27, 2025 5:41 AM IST
കൊച്ചി: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ബിജെപി മത്സരരംഗത്തില്ലെങ്കിൽ അഖില ഭാരത് ഹിന്ദു മഹാസഭ സ്വന്തം സ്ഥാനാർഥിയെ നിർത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് സ്വാമി ഭദ്രാനന്ദ.
വോട്ടുകച്ചവടം എന്ന പതിവ് പല്ലവി ഉയർത്താൻ ഇടതു, വലതു മുന്നണികൾക്ക് അവസരമുണ്ടാക്കുകയാണ് സംസ്ഥാന ബിജെപി ചെയ്യുന്നതെന്ന് സ്വാമി ഭദ്രാനന്ദ കുറ്റപ്പെടുത്തി.