ബ്രഹ്മോസ് മിസൈൽ പാക്കിസ്ഥാന് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ചുവെന്ന് പ്രധാനമന്ത്രി
Friday, May 30, 2025 7:17 PM IST
ന്യൂഡൽഹി: ബ്രഹ്മോസ് മിസൈൽ പാക്കിസ്ഥാന് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാക് സേന യുദ്ധം അവസാനിപ്പിക്കാനായി യാചിച്ചെന്നും ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്ന് ഓർമിപ്പിക്കുന്നതായും മോദി പറഞ്ഞു.
ഉത്തർപ്രദേശിലെ കാൺപുരിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളിൽ കടന്നുചെന്നു ഭീകരവാദികളെ തകർക്കാൻ നമ്മുടെ സായുധസേന ധൈര്യം കാണിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പാക് സൈന്യം യുദ്ധം അവസാനിപ്പിക്കാൻ യാചിച്ചു. വിഡ്ഢികളാക്കരുത്, ഓപ്പറേഷൻ സിന്ദൂർ ഇനിയും അവസാനിച്ചിട്ടില്ലെന്നാണ് ആ ശത്രുക്കളോട് തനിക്ക് പറയാനുള്ളതെന്നും മോദി വ്യക്തമാക്കി.