സു​ല്‍​ത്താ​ന്‍​ബ​ത്തേ​രി: ജ​ന​വാ​സ മേ​ഖ​ല​യി​ലി​റ​ങ്ങി​യ പു​ള്ളി​മാ​നെ വേ​ട്ട​യാ​ടി​യ നാ​ലു​പേ​രെ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റ​സ്റ്റ് ചെ​യ്തു. വ​യ​നാ​ട് നൂ​ല്‍​പ്പു​ഴ മു​ക്കു​ത്തി​ക്കു​ന്നി​ൽ വ​ച്ചു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ മു​ക്കു​ത്തി​കു​ന്ന് പു​ളി​ക്ക​ചാ​ലി​ല്‍ പി.​എ​സ്.​സു​നി​ല്‍ (59), ത​ട​ത്തി​ല്‍​ചാ​ലി​ല്‍ ടി.​എ​സ്. സ​ന്തോ​ഷ് (56), പു​ത്തൂ​ര്‍​കൊ​ല്ലി പി.​കെ.​രാ​ധാ​കൃ​ഷ്ണ​ന്‍ (48), വാ​ളം​വ​യ​ല്‍ ബി.​എം.​ശി​വ​രാ​മ​ന്‍ (62) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

സു​നി​ലി​ന്‍റെ വീ​ട്ടി​ല്‍​വെ​ച്ച് മാ​നി​റ​ച്ചി പാ​കം ചെ​യ്യു​ന്ന സ​മ​യ​ത്താ​ണ് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​വി​ടെ​യെ​ത്തി​യ​ത്. വീ​ട്ടി​ല്‍ നി​ന്ന് പാ​ച​കം ചെ​യ്ത് ഇ​റ​ച്ചി​ക്ക് പു​റ​മെ ബ​ക്ക​റ്റി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ഇ​റ​ച്ചി​യും വേ​ട്ട​യാ​ടാ​ന്‍ ഉ​പ​യോ​ഗി​ച്ചെ​ന്ന് ക​രു​തു​ന്ന ആ​യു​ധ​ങ്ങ​ളും ക​ണ്ടെ​ടു​ത്തു.

മു​ക്കു​ത്തി​ക്കു​ന്ന് വ​ന​ത്തോ​ട് ചേ​ര്‍​ന്ന് കി​ട​ക്കു​ന്ന പ്ര​ദേ​ശ​മാ​ണ്. സ​മീ​പ​ത്തെ തോ​ട്ട​ത്തി​ലെ​ത്തി​യ മാ​നി​നെ നാ​യ്ക്ക​ള്‍ ഓ​ടി​ച്ചു കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​തി​നാ​ല്‍ മാൻ ജ​ന​വാ​സ മേ​ഖ​ല​യി​ൽ ത​ന്നെ ത​ങ്ങു​ക​യാ​യി​രു​ന്നു.