സാത്താൻ കൂടിയെന്ന് പറഞ്ഞ് മക്കളെ മർദിച്ചു; പാസ്റ്റർ അറസ്റ്റിൽ
Saturday, May 31, 2025 1:33 AM IST
നാഗർകോവിൽ : ശരീരത്തിൽ സാത്താൻ കൂടിയെന്ന് ആരോപിച്ച് മക്കളെ ക്രൂരമായി മർദ്ദിച്ച പാസ്റ്ററെ പോലീസ് അറസ്റ്റ് ചെയ്തു. കുല്ലത്തുവിള സ്വദേശി ഗിംഗ്സിലി ഗിൽബർട്ട് (45) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം രാത്രിയിൽ ഇയാളുടെ വീട്ടിൽവച്ചായിരുന്നു സംഭവം. കുട്ടികളുടെ നിലവിളി കേട്ട് അയൽവാസികൾ വീടിന്റെ വാതിലിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ തയാറായില്ല. തുടർന്ന് നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ദിവസേന പ്രാർഥനയ്ക്കായി പുറത്തു പോകുമ്പോൾ ഇയാൾ കുട്ടികളെ വീട്ടിൽ പൂട്ടിയിട്ടിട്ട് പോകുന്നതാണ് പതിവ്. എന്നാൽ കഴിഞ്ഞ ദിവസം വീട്ടിൽ തിരിച്ചെത്തിയ ഇയാൾ മക്കളെ ക്രൂരമായി മർദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.