കൗമാരക്കാരിയെ പീഡിപ്പിച്ചു; അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ
Sunday, June 1, 2025 2:32 PM IST
കൊച്ചി: ആലുവയിൽ കൗമാരക്കാരിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ. പ്രതി കുട്ടിയെ ഒരു വർഷത്തോളമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
ആംബുലൻസ് ഡ്രൈവറാണ് പ്രതി. ഒരു വർഷം മുൻപാണ് കുട്ടിയുടെ പിതാവ് കുടുംബത്തെ ഉപേക്ഷിച്ച് പോയത്. അതിനുശേഷം പ്രതിക്കൊപ്പമാണ് അമ്മയും കുട്ടിയും കഴിഞ്ഞിരുന്നത്.
ബന്ധുക്കളാണ് പീഡനവിവരം അമ്മയോട് പറഞ്ഞത്. പീഡിപ്പിക്കപ്പെട്ട കാര്യം കുട്ടി വെളിപ്പെടുത്തിയതിനെ തുടർന്ന് അമ്മ പോലീസിൽ പരാതി നൽകുകയായിരുന്നു.