പഞ്ചാബിന് ടോസ്; മുംബൈയ്ക്ക് ബാറ്റിംഗ്
Sunday, June 1, 2025 7:13 PM IST
അഹമ്മദാബാദ്: ഐപിഎൽ ട്വന്റി20 ക്രിക്കറ്റ് 2025 സീസണ് രണ്ടാം ക്വാളിഫയറിൽ ടോസ് നേടിയ പഞ്ചാബ് കിംഗ്സ് മുംബൈ ഇന്ത്യൻസിനെ ബാറ്റിംഗിന് അയച്ചു.
ജയിക്കുന്ന ടീം മൂന്നാം തീയതി നടക്കുന്ന ഫൈനലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നേരിടും. ക്വാളിഫയർ ഒന്നിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനോട് പരാജയപ്പെട്ടവരാണ് ശ്രേയസ് അയ്യറിന്റെ ക്യാപ്റ്റൻസിയിലുള്ള പഞ്ചാബ് കിംഗ്സ്.
എലിമിനേറ്ററിൽ ഗുജറാത്ത് ടൈറ്റൻസിനെ കീഴടക്കിയാണ് മുംബൈ ഇന്ത്യൻസ് ക്വാളിഫയർ രണ്ടിനു യോഗ്യത സ്വന്തമാക്കിയത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് പോരാട്ടം.
പഞ്ചാബ് കിംഗ്സ് (പ്ലേയിംഗ് ഇലവൻ): പ്രിയാൻഷ് ആര്യ, ജോഷ് ഇംഗ്ലിസ്, ശ്രേയസ് അയ്യർ, നെഹാൽ വധേര, മാർക്കസ് സ്റ്റോയിനിസ്, ശശാങ്ക് സിംഗ്, അസ്മത്തുള്ള ഒമർസായി, കൈൽ ജാമിസൺ, വിജയ്കുമാർ വൈഷാക്, അർഷ്ദീപ് സിംഗ്, യുസ്വേന്ദ്ര ചാഹൽ
മുംബൈ ഇന്ത്യൻസ് (പ്ലേയിംഗ് ഇലവൻ): രോഹിത് ശർമ, ജോണി ബെയർസ്റ്റോ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, നമാൻ ധിർ, മിച്ചൽ സാന്റർ, രാജ് ബാവ, ട്രെന്റ്ബോൾട്ട്, ജസ്പ്രീത് ബുംറ, റീസ് ടോപ്ലി