കളം നിറഞ്ഞ് മഴ; പഞ്ചാബ്-മുംബൈ മത്സരം വൈകുന്നു
Sunday, June 1, 2025 7:48 PM IST
അഹമ്മദാബാദ്: ഐപിഎൽ ട്വന്റി20 ക്രിക്കറ്റ് 2025 സീസണ് രണ്ടാം ക്വാളിഫയറിൽ വില്ലനായി മഴ. ടോസിനു പിന്നാലെയാണ് മഴ കളം നിറഞ്ഞത്. ഇതോടെ മത്സരം വൈകുകയാണ്. മഴമൂലം മത്സരം ഉപേക്ഷിച്ചാൽ പഞ്ചാബ് ഫൈനലിൽ എത്തും.
അതേസമയം ടോസ് നേടിയ പഞ്ചാബ് കിംഗ്സ് മുംബൈ ഇന്ത്യൻസിനെ ബാറ്റിംഗിന് അയച്ചു. ജയിക്കുന്ന ടീം മൂന്നാം തീയതി നടക്കുന്ന ഫൈനലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നേരിടും. ക്വാളിഫയർ ഒന്നിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനോട് പരാജയപ്പെട്ടവരാണ് ശ്രേയസ് അയ്യറിന്റെ ക്യാപ്റ്റൻസിയിലുള്ള പഞ്ചാബ് കിംഗ്സ്.
എലിമിനേറ്ററിൽ ഗുജറാത്ത് ടൈറ്റൻസിനെ കീഴടക്കിയാണ് മുംബൈ ഇന്ത്യൻസ് ക്വാളിഫയർ രണ്ടിനു യോഗ്യത സ്വന്തമാക്കിയത്.