എല്‍പിജി വാണിജ്യ സിലിണ്ടര്‍ വില 24 രൂപ കുറച്ചു
Sunday, June 1, 2025 9:36 PM IST
കൊച്ചി: വാണിജ്യാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടര്‍ വില എണ്ണ കമ്പനികള്‍ കുറച്ചു. 19 കിലോ ഭാരമുള്ള സിലിണ്ടറിന് 24 രൂപയാണ് കുറച്ചത്. പുതുക്കിയ വില ഇന്ന് മുതല്‍ നിലവില്‍ വന്നു.
ഇതോടെ കൊച്ചിയിൽ എല്‍പിജി വില 1,729.50 രൂപയും കോഴിക്കോട് 1,761.50 രൂപയും, തിരുവനന്തപുരത്ത് 1,750.5 രൂപയുമാണ് വില.
രാജ്യാന്തര ക്രൂഡ് ഓയിൽ വിലയ്ക്ക് അനുസൃതമായാണ് ഓരോ മാസവും പൊതുമേഖലാ എണ്ണക്കമ്പനികൾ എൽപിജി വില പരിഷ്കരിക്കുന്നത്.
രാജ്യാന്തര എണ്ണ വിലയിലുണ്ടായ കുറവാണ് രാജ്യത്ത് എല്‍പിജി സിലണ്ടര്‍ വില കുറയാന്‍ കാരണം. വാണിജ്യ സിലിണ്ടറിന് മേയിൽ 15 രൂപയും ഏപ്രിലിൽ 43 രൂപയും കുറച്ചിരുന്നു.
ഫെബ്രുവരിയില്‍ ഏഴു രൂപയാണ് കുറഞ്ഞത്. അതേസമയം ഒരു വര്‍ഷത്തിലേറെയായി ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള എല്‍പിജി സിലിണ്ടര്‍ വിലയില്‍ മാറ്റമുണ്ടായിട്ടില്ല.