തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് മ​ഴ​ക്കെ​ടു​തി​യി​ൽ നാ​ലു പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യി. കോ​ട്ട​യം ഒ​ള​ശ​യി​ൽ വെ​ള്ള​ക്കെ​ട്ടി​ൽ വീ​ണ മാ​വു​ങ്ക​ൽ സ്വ​ദേ​ശി അ​ല​ൻ ദേ​വ​സി മ​രി​ച്ചു. എ​റ​ണാ​കു​ളം വ​രാ​പ്പു​ഴ​യി​ൽ പ​തി​നേ​ഴു​കാ​ര​ൻ മു​ങ്ങി​മ​രി​ച്ചു. വ​രാ​പ്പു​ഴ സ്വ​ദേ​ശി പോ​ളാ​ണ് മ​രി​ച്ച​ത്.

പ​ത്ത​നം​തി​ട്ട വ​ള്ളം​കു​ളം കാ​വു​ങ്ക​ലി​ൽ വ​ള്ളം മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു. ര​ഞ്ജി​ത്ത് രാ​ജേ​ന്ദ്ര​ൻ ആ​ണ് മ​രി​ച്ച​ത്. മീ​ൻ പി​ടി​ക്കാ​നാ​യി ഇ​ട്ടി​രു​ന്ന വ​ല​യി​ൽ കാ​ൽ കു​ടു​ങ്ങി​യാ​ണ് ര​ഞ്ജി​ത്ത് മു​ങ്ങി​മ​രി​ച്ച​ത്.