മഴക്കെടുതിയിൽ ഇന്ന് നാല് മരണം
Sunday, June 1, 2025 10:48 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മഴക്കെടുതിയിൽ നാലു പേർക്ക് ജീവൻ നഷ്ടമായി. കോട്ടയം ഒളശയിൽ വെള്ളക്കെട്ടിൽ വീണ മാവുങ്കൽ സ്വദേശി അലൻ ദേവസി മരിച്ചു. എറണാകുളം വരാപ്പുഴയിൽ പതിനേഴുകാരൻ മുങ്ങിമരിച്ചു. വരാപ്പുഴ സ്വദേശി പോളാണ് മരിച്ചത്.
പത്തനംതിട്ട വള്ളംകുളം കാവുങ്കലിൽ വള്ളം മറിഞ്ഞ് യുവാവ് മരിച്ചു. രഞ്ജിത്ത് രാജേന്ദ്രൻ ആണ് മരിച്ചത്. മീൻ പിടിക്കാനായി ഇട്ടിരുന്ന വലയിൽ കാൽ കുടുങ്ങിയാണ് രഞ്ജിത്ത് മുങ്ങിമരിച്ചത്.