മ​ല​പ്പു​റം: നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള നാ​മ​നി​ർ​ദേ​ശ പ​ത്രി​കാ സ​മ​ർ​പ്പ​ണം ഇ​ന്ന് അ​വ​സാ​നി​ക്കും. ഇ​ട​തു മു​ന്ന​ണി സ്ഥാ​നാ​ർ​ഥി എം.​സ്വ​രാ​ജും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി പി.​വി.​അ​ൻ​വ​റും, എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി മോ​ഹ​ൻ ജോ​ർ​ജും ഇ​ന്ന് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കും.

രാ​വി​ലെ പ​തി​നൊ​ന്ന് റോ​ഡ് ഷോ‌​യു​മാ​യെ​ത്തി​യാ​ണ് അ​ൻ​വ​ര്‍ പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ക. എം.​സ്വ​രാ​ജ് രാ​വി​ലെ പ​തി​നൊ​ന്നി​ന് നി​ല​മ്പൂ​ർ താ​ലൂ​ക്ക് ഓ​ഫീ​സി​ലും ഉ​ച്ച‌​യ്ക്ക് ഒ​ന്ന​ര​യോ​ടെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി മോ​ഹ​ൻ ജോ​ർ​ജും പ​ത്രി​ക ന​ൽ​കും. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് ക​ഴി​ഞ്ഞ ദി​വ​സം പ​ത്രി​ക സ​മ​ർ​പ്പി​ച്ചി​രു​ന്നു.

ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ വൈ​കു​ന്നേ​രം നാ​ലി​ന് നി​ല​മ്പൂ​ർ കോ​ട​തി​പ്പ​ടി​യി​ൽ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.