സ്കൂള്‍ പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
Monday, June 2, 2025 1:11 PM IST
ആലപ്പുഴ: ഈ വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ പ്രവേശനോത്സവം കലവൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. രാവിലെ ഒന്‍പതിന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി ഒന്നാം ക്ലാസിലെ കുട്ടികളെ സ്വാഗതം ചെയ്തു. 9.30ന് പ്രവേശനോത്സവ ഗാനത്തിന്റെ നൃത്താവിഷ്കാരം വേദിയില്‍ നടന്നു.
കൊട്ടാരക്കര താമരക്കുടി എസ്വിവിഎച്ച്എസ്എസിലെ വിദ്യാര്‍ഥിനിയായ ഭദ്ര ഹരി എഴുതി പ്രശസ്ത സംഗീത സംവിധായകന് അല്‍ഫോണ്‍സ് ജോസഫ് ചിട്ടപ്പെടുത്തിയ ഗാനമാണ് പ്രവേശനോത്സവഗാനം. അനു തോമസ്, അലീന മേരി ഷിബു, ജെറിന് ജോര്‍ജ് എന്നിവരും ഗാനാലാപനത്തിന്റെ ഭാഗമായി.
തുടര്‍ന്ന് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേട്ടങ്ങള്‍ സംബന്ധിച്ച പുസ്തകം പ്രകാശനം ചെയ്തു. മുഖ്യമന്ത്രി മന്ത്രി സജി ചെറിയാനു നല്‍കിയാണ് പ്രകാശനം ചെയ്തത്. പ്രവേശനോത്സവം എല്ലാ സ്കൂളുകളിലും ഓൺലൈനിലൂടെ പ്രദര്‍ശിപ്പിച്ചു.