തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചി​യി​ൽ മു​ങ്ങി​യ ക​പ്പ​ലി​ൽ നി​ന്നു​ള്ള കെ​മി​ക്ക​ലു​ക​ൾ അ​ട​ങ്ങി​യ ബാ​ര​ലു​ക​ൾ വി​ഴി​ഞ്ഞ​ത്ത​ടി​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 11 എ​ണ്ണം തീ​ര​ത്തെ​ത്തി​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​ത്രി കോ​വ​ളം ഭാ​ഗ​ത്തു ര​ണ്ടെ​ണ്ണ​വും ആ​ഴി​മ​ല​ഭാ​ഗ​ത്തു ഒ​രെ​ണ്ണ​വും വി​ഴി​ഞ്ഞ​ത്ത് അ​ഞ്ചെ​ണ്ണ​വും ല​ഭി​ച്ചു.

ക​ണ്ട​യ്ന​റു​ക​ൾ നീ​ക്കം ചെ​യ്യാ​ൻ ഏ​ൽ​ൽ​പ്പി​ച്ചി​രി​ക്കു​ന്ന ക​മ്പ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​വ ശേ​ഖ​രി​ച്ചു കോ​സ്റ്റ​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ക​ട​ലി​ൽ ഒ​ഴു​കി​ന​ട​ക്കു​ന്ന കെ​മി​ക്ക​ലു​ക​ൾ അ​ട​ങ്ങി​യ ഭാ​രം കൂ​ടി​യ ബാ​ര​ലു​ക​ൾ മ​ത്സ്യ​ബ​ന്ധ​ന​ത്തെ ബാ​ധി​ക്കു​ന്ന​താ​യി പ​രാ​തി ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

മീ​ൻ​പി​ടി​ക്കാ​നാ​യി വ​ല വി​രി​ച്ച ശേ​ഷം തി​രി​കെ വ​ലി​ച്ചു​ക​യ​റ്റു​മ്പോ​ഴാ​ണ് ബാ​ര​ലു​ക​ൾ കാ​ണു​ന്ന​തെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു. വ​ല​ക​ൾ പൊ​ട്ടി ന​ഷ്ടം ഉ​ണ്ടാ​യ​താ​യി കാ​ണി​ച്ച് ര​ണ്ടു തൊ​ഴി​ലാ​ളി​ക​ൾ കോ​സ്റ്റ​ൽ പോ​ലീ​സി​ന് പ​രാ​തി ന​ൽ​കി. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം വ​രെ 19 ബാ​ര​ലു​ക​ൾ ല​ഭി​ച്ചെ​ന്ന് കോ​സ്റ്റ​ൽ പോ​ലീ​സ് പ​റ​ഞ്ഞു.