തൃശൂരിൽ ബസിന് പിന്നില്‍ ബസിടിച്ച് അപകടം; 15 പേർക്ക് പരിക്ക്
Saturday, June 7, 2025 8:01 AM IST
തൃശൂര്‍: മുണ്ടൂരില്‍ ബസിന് പിന്നില്‍ ബസിടിച്ചുണ്ടായ അപകടത്തിൽ 15 പേർക്ക് പരിക്ക്. കെസ്ആര്‍ടിസി ബസ് ഡ്രൈവർക്ക് ഗുരുതര പരിക്കുണ്ട്.
പരിക്കേറ്റവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ അഞ്ചോടെയാണ് അപകടം. കര്‍ണാടക ആര്‍ടിസി ബസിന് പിന്നില്‍ കെസ്ആര്‍ടിസി ബസ് ഇടിച്ചുകയറുകയായിരുന്നു.