പ​ത്ത​നം​തി​ട്ട: കോ​ന്നി​യി​ല്‍ സ്‌​കൂ​ള്‍ പ്യൂ​ണി​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മു​തു​പേ​ഴു​ങ്ക​ല്‍ സ്വ​ദേ​ശി ബെ​ജി(52) ആ​ണ് മ​രി​ച്ച​ത്.

കൂ​ട​ല്‍ സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍ സെ​ക്ക​ണ്ട​റി സ്‌​കൂ​ളി​ലെ പ്യൂ​ണാ​ണ് ഇ​യാ​ള്‍. വ്യാ​ഴാ​ഴ്ച രാ​വി​ലെ സ്‌​കൂ​ളി​ലേ​ക്കെ​ന്ന് പ​റ​ഞ്ഞ് ഇ​റ​ങ്ങി​യ ഇ​യാ​ളെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു.

ഇ​ന്ന് രാ​വി​ലെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. കൈ ​ഞ​ര​മ്പും മു​റി​ച്ച നി​ല​യി​ലാ​യി​രു​ന്നു.

മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​യി​ല്ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

അ​പ​കീ​ര്‍​ത്തി പ്ര​ചാ​ര​ണം ന​ട​ത്തു​ന്നെ​ന്ന് കാ​ട്ടി മു​മ്പ് ജോ​ലി ചെ​യ്തി​രു​ന്ന സ്ഥ​ല​ത്തെ പ്ര​ധാ​ന അ​ധ്യാ​പി​ക ഇ​യാ​ള്‍​ക്കെ​തി​രേ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഇ​യാ​ളെ ഒ​രു തവണ ചോ​ദ്യം ചെ​യ്യ​ലി​ന് വി​ളി​പ്പി​ച്ച പോ​ലീ​സ് ചൊ​വ്വാ​ഴ്ച വീ​ണ്ടും ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​യാ​ളെ കാ​ണാ​താ​യ​ത്.