കോന്നിയില്‍ സ്കൂള്‍ പ്യൂണ്‍ മരിച്ച നിലയില്‍
Saturday, June 7, 2025 2:40 PM IST
പത്തനംതിട്ട: കോന്നിയില്‍ സ്കൂള്‍ പ്യൂണിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുതുപേഴുങ്കല്‍ സ്വദേശി ബെജി(52) ആണ് മരിച്ചത്.
കൂടല്‍ സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്യൂണാണ് ഇയാള്‍. വ്യാഴാഴ്ച രാവിലെ സ്കൂളിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ ഇയാളെ കാണാതാവുകയായിരുന്നു.
ഇന്ന് രാവിലെ ആളൊഴിഞ്ഞ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൈ ഞരമ്പും മുറിച്ച നിലയിലായിരുന്നു.
മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
അപകീര്‍ത്തി പ്രചാരണം നടത്തുന്നെന്ന് കാട്ടി മുമ്പ് ജോലി ചെയ്തിരുന്ന സ്ഥലത്തെ പ്രധാന അധ്യാപിക ഇയാള്‍ക്കെതിരേ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇയാളെ ഒരു തവണ ചോദ്യം ചെയ്യലിന് വിളിപ്പിച്ച പോലീസ് ചൊവ്വാഴ്ച വീണ്ടും ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ കാണാതായത്.