കോ​ട്ട​യം: എ​യ്ഡ​ഡ് സ്കൂ​ളി​ലെ റ​ദ്ദാ​ക്കി​യ നി​യ​മ​നം പു​ന​സ്ഥാ​പി​ക്കാ​ൻ അ​ധ്യാ​പ​ക​രി​ൽ നി​ന്ന് കോ​ഴ വാ​ങ്ങി​യ ഇ​ട​നി​ല​ക്കാ​ര​ൻ പി​ടി​യി​ൽ. കോ​ഴി​ക്കോ​ട് വ​ട​ക​ര സ്വ​ദേ​ശി റി​ട്ട​യേ​ഡ് അ​ധ്യാ​പ​ക​ൻ വി​ജ​യ​നാ​ണ് പി​ടി​യി​ലാ​യ​ത്.

കൊ​ച്ചി​യി​ൽ വ​ച്ച് കോ​ട്ട​യം വി​ജി​ല​ൻ​സ് സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഒ​ന്ന​ര​ല​ക്ഷം രൂ​പ​യും വി​ജി​ല​ൻ​സ് ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്ന് ക​ണ്ടെ​ടു​ത്തു.

സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​ന് കൈ​മാ​റാ​നാ​ണ് പ​ണം വാ​ങ്ങി​യ​ത് എ​ന്നാ​ണ് വി​ജി​ല​ൻ​സ് ന​ൽ​കു​ന്ന വി​വ​രം.