മണ്ണാർക്കാട് സ്കൂളിനുള്ളിൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി
Saturday, June 7, 2025 10:58 PM IST
പാലക്കാട്: മണ്ണാർക്കാട് പള്ളിക്കുറുപ്പ് ഹൈസ്കൂളിൽ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സ്കൂളിലെ നോൺ ടീച്ചിങ് ജീവനക്കാരനായ അനൂപാണ് മരിച്ചത്.
ഇന്ന് വൈകുന്നേരമാണ് മൃതദേഹം കണ്ടെത്തിയത്. സ്കൂളിൽ രാത്രി ഡ്യൂട്ടിക്കെത്തിയ വാച്ച്മാനാണ് സംഭവം ആദ്യം കണ്ടത്. പിന്നാലെ പോലീസിനെയും സ്കൂൾ അധികൃതരെയും വിവരമറിയിച്ചു.
കഴിഞ്ഞ ദിവസം അടക്കാപുത്തൂർ സ്കൂളിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് മരണം. അനൂപിന്റേത് ആത്മഹത്യയെന്നാണ് നിഗമനം.