ഇം​ഫാ​ല്‍: സം​ഘ​ര്‍​ഷ​ത്തെ തു​ട​ര്‍​ന്ന് മ​ണി​പ്പൂ​രി​ല്‍ ഇ​ന്‍റ​ര്‍​നെ​റ്റ് സേ​വ​ന​ങ്ങ​ള്‍ റ​ദ്ദാ​ക്കി. ഇം​ഫാ​ല്‍, വെ​സ്റ്റ് ഇം​ഫാ​ല്‍, ഥൗ​ബ​ല്‍, ബി​ഷ്ണു​പു​ര്‍, കാ​ചിം​ഗ് ജി​ല്ല​ക​ളി​ലാ​ണ് ഇ​ന്‍റ​ർ​നെ​റ്റ് റ​ദ്ദാ​ക്കി​യ​ത്.

മെ​യ്‌​തേ​യ് തീ​വ്ര​സം​ഘ​ട​ന​യാ​യ ആം​രം​ഭാ​യ് തെ​ങ്കോ​ലി​ന്‍റെ നേ​താ​വ് ക​നാ​ന്‍ സിം​ഗി​നെ അ​റ​സ്റ്റ് ചെ​യ്ത​തി​നെ തു​ട​ര്‍​ന്നാ​ണ് സം​ഘ​ര്‍​ഷം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത്. ഇ​യാ​ളെ വി​ട്ട​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധം അ​ക്ര​മ​ത്തി​ലേ​ക്ക് നീ​ങ്ങു​ക​യാ​യി​രു​ന്നു.

പ്ര​തി​ഷേ​ധ​ക്കാ​ർ റോ​ഡി​ല്‍ ട​യ​റു​ക​ള്‍ കൂ​ട്ടി​യി​ട്ടു ക​ത്തി​ച്ചു.​ ശ​നി​യാ​ഴ്ച രാ​ത്രി 11.45 ഓ​ടെ​യാ​ണ് പ്ര​തി​ഷേ​ധം തു​ട​ങ്ങി​യ​ത്. ചി​ല​യി​ട​ങ്ങ​ളി​ല്‍ വെ​ടി​വെ​പ്പ് ന​ട​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

വി​ദ്വേ​ഷ സ​ന്ദേ​ശ​ങ്ങ​ള്‍ പ്ര​ച​രി​ക്കാ​തി​രി​ക്കാ​നാ​ണ് ഇ​ന്‍റ​ര്‍​നെ​റ്റ് റ​ദ്ദാ​ക്കി​യ​തെ​ന്ന് ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി എ​ന്‍. അ​ശോ​ക് കു​മാ​ര്‍ വി​ശ​ദീ​ക​രി​ച്ചു.