പാ​രീസ്: ഫ്ര​ഞ്ച് ഓ​പ്പ​ൺ വ​നി​താ സിം​ഗി​ൾ​സി​ൽ യു​എ​സ് താ​രം കൊ​കൊ ഗാ​ഫ് ജേ​താ​വ്. ബെ​ലാ​റൂ​സി​ന്‍റെ ലോ​ക​ഒ​ന്നാം ന​മ്പ​ര്‍ താ​രം ആ​ര്യാ​ന സ​ബ​ലേ​ങ്ക​യെ അ​ട്ടി​മ​റി​ച്ചാ​ണ് കൊ​കൊ ഗാ​ഫ് ഫ്ര​ഞ്ച് ഓ​പ്പ​ണി​ല്‍ മു​ത്ത​മി​ട്ട​ത്.

ആ​ദ്യ സെ​റ്റ് ടൈ​ബ്രേ​ക്ക​റി​ല്‍ ന​ഷ്ട​പ്പെ​ട്ടെ​ങ്കി​ലും പി​ന്നീ​ടു​ള്ള ര​ണ്ട് സെ​റ്റു​ക​ളും സ്വ​ന്ത​മാ​ക്കി​യാ​ണ് കൊ​കൊ ഗാ​ഫ് കി​രീ​ട​മു​യ​ർ​ത്തി​യ​ത്. സ്കോ​ർ 7-6 (7–5), 2-6, 4-6. യു​എ​സ് താ​ര​ത്തി​ന്‍റെ ആ​ദ്യ ഫ്ര​ഞ്ച് ഓ​പ്പ​ണ്‍ കി​രീ​ട​മാ​ണി​ത്.

സെ​റീ​ന വി​ല്ല്യം​സി​ന് ശേ​ഷം ഫ്ര​ഞ്ച് ഓ​പ്പ​ൺ നേ​ടു​ന്ന ആ​ദ്യ യു​എ​സ് താ​ര​മാ​ണ് കോ​കോ ഗോ​ഫ്. 22 വ​യ​സു തി​ക​യും മു​ൻ​പേ ര​ണ്ട് ഗ്രാ​ൻ​ഡ്സ്‍​ലാം കി​രീ​ടം നേ​ടു​ന്ന ര​ണ്ടാ​മ​ത്തെ വ​നി​താ താ​ര​മെ​ന്ന അ​പൂ​ർ​വ റി​ക്കാ​ർ​ഡും ഗോ​ഫി​നെ തേ​ടി​യെ​ത്തി.

ഈ ​നേ​ട്ട​ത്തി​ലെ​ത്തു​ന്ന ആ​ദ്യ താ​ര​വും സെ​റീ​ന ത​ന്നെ. 2023 ൽ 19 ​വ​യ​സു​കാ​രി​യാ​യ കൊ​ക്കോ യു​എ​സ് ഓ​പ്പ​ൺ സിം​ഗി​ള്‍​സ് കി​രീ​ടം നേ​ടി​യി​രു​ന്നു.