എല്‍ഡിഎഫിനെ കടന്നാക്രമിക്കാന്‍ ദാരുണ സംഭവങ്ങള്‍ ഉപയോഗിക്കുന്നു; വനംമന്ത്രിയെ പിന്തുണച്ച് സിപിഎം
Sunday, June 8, 2025 9:40 AM IST
തിരുവനന്തപുരം: നിലമ്പൂരിൽ പന്നിക്കെണിയിൽനിന്നു ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവത്തിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന വനംമന്ത്രി എം.കെ.ശശീന്ദ്രന്റെ പ്രസ്താവനയെ പിന്തുണച്ച് സിപിഎം. എല്‍ഡിഎഫിനെ കടന്നാക്രമിക്കാന്‍ ദാരുണ സംഭവങ്ങള്‍ ഉപയോഗിക്കുകയാണ്. സംഭവത്തിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് പ്രതികരിച്ചു.
തികച്ചും അനധികൃതമായ പ്രവര്‍ത്തനമാണ് നിലമ്പൂരില്‍ നടന്നത്. പ്രതിയുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കണം. ഷോക്കേറ്റ് മരിച്ച വിദ്യാര്‍ഥിയുടെ മരണത്തെ രാഷ്ട്രീയ ആയുധമാക്കി.
സംഭവം നടന്ന ഉടനെ എ.വിജയരാഘവന്റെ വഴി തടഞ്ഞത് എന്തിനാണ്. നേരത്തേ തയാറാക്കിയ പദ്ധതി അനുസരിച്ചാണോ ഇത്തരം പ്രതിഷേധങ്ങള്‍ നടന്നതെന്ന് പരിശോധിക്കണമെന്നും ഗോവിന്ദന് പറഞ്ഞു.