വഴിക്കടവ് അപകടം: വനംമന്ത്രിയുടേത് വൃത്തികെട്ട ആരോപണം; രാജിവയ്ക്കണമെന്ന് വി.ഡി. സതീശൻ
Sunday, June 8, 2025 1:05 PM IST
കൊച്ചി: നിലമ്പുർ വഴിക്കടവിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ച സംഭവത്തിൽ ഗൂഢാലോചന ആരോപിച്ച വനംമന്ത്രി എ.കെ. ശശീന്ദ്രനെതിരേ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
നിലമ്പൂരിലുണ്ടായ അപകടം ദൗർഭാഗ്യകരമാണ്. ഇത്തരം സംഭവങ്ങളിൽ നിഷ്ക്രിയമായി ഇരിക്കുന്ന വനംമന്ത്രി ഗൂഢാലോചന ആരോപിക്കുകയാണ്. അദ്ദേഹം ആ സ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്നും ഉടൻ മന്ത്രിസ്ഥാനം രാജി വയ്ക്കണമെന്നും സതീശൻ കൂട്ടിച്ചേർത്തു.
ഇത്തരം സംഭവങ്ങളിൽ പ്രതിഷേധം സ്വാഭാവികമാണ്. എല്ലാ പാർട്ടിക്കാരും അതിലുണ്ടാകും. വൃത്തികെട്ട ആരോപണം ഉന്നയിക്കുകയാണ് വനം മന്ത്രി. അയാളുടെ കഴിവുകേടാണ് പറയുന്നത്. വനം വകുപ്പിന് ബന്ധമില്ലെങ്കിൽ എന്തിനാണ് മന്ത്രി പ്രതികരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.