കൊല്ലത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് പോലീസ് ജീപ്പ് മറിഞ്ഞു; മൂന്ന് പേര്‍ക്ക് പരിക്ക്
Sunday, June 8, 2025 2:15 PM IST
കൊല്ലം: കുളത്തൂപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് പോലീസ് ജീപ്പ് മറിഞ്ഞു. സംഭവത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് പരിക്കുണ്ട്. കുളത്തൂപ്പുഴ സ്റ്റേഷനിലെ എസ്ഐ ഗണേശ്, പോലീസുകാരായ ഉബൈദ്,ഹരി എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. പോലീസ് വാഹനത്തിന് പിന്നില്‍ കെഎസ്ആര്‍ടിസി ബസിടിച്ചതോടെ ജീപ്പ് മറിയുകയായിരുന്നു.