ഓപ്പറേഷൻ സിന്ദൂർ: ഇന്ത്യയോട് വെടിനിർത്തൽ അഭ്യർഥിച്ചെന്ന് പാക് ഉപപ്രധാനമന്ത്രി
Friday, June 20, 2025 10:00 PM IST
ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയോട് വെടിനിർത്തൽ അഭ്യർഥിച്ചെന്ന് പാക്കിസ്ഥാന്റെ സ്ഥിരീകരണം. വ്യോമതാവളങ്ങൾ ഇന്ത്യ ആക്രമിച്ചതോടെ വെടിനിർത്തൽ ആവശ്യപ്പെടേണ്ടിവന്നെന്ന് പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ധർ ആണ് വെളിപ്പെടുത്തിയത്. ജിയോ ന്യൂസിലെ ടെലിവിഷൻ ചർച്ചയിലാണ് തുറന്നുപറച്ചിൽ.
ഏപ്രിൽ 22-ന് പഹൽഗാമിൽ 26 പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തിന് മറുപടിയായാണ് ഓപ്പറേഷൻ സിന്ദൂരിലൂടെ ഇന്ത്യ പാക്കിസ്ഥാനിൽ ആക്രമണം നടത്തിയത്.
ഇന്ത്യ റാവൽപിണ്ഡിയിലെ നൂർഖാൻ വ്യോമതാവളവും പഞ്ചാബ് പ്രവിശ്യയിലെ ഷോർകോട്ട് വ്യോമതാവളവും ആക്രമിച്ചതിനെ തുടർന്ന് പാക്കിസ്ഥാൻ അമേരിക്കയുടെ ഇടപെടലിനായും സൗദി അറേബ്യയിൽ നിന്നുള്ള സഹായത്തിനായും അഭ്യർഥിച്ചുവെന്നും ഇഷാഖ് ധർ വ്യക്തമാക്കി.